ചെറിയൊരു ചായക്കടയാണെങ്കിലും അതില്‍ ശിവന്‍ വിജയിക്കും എന്നൊരു ഉറപ്പിലായിരുന്നു എല്ലാവരും
സ്ഥിരം പ്രേക്ഷകര്‍ക്ക് പോലും പ്രവചിക്കാനാവാത്ത വഴികളിലൂടെയാണ് സാന്ത്വനം പരമ്പര ഇപ്പോള്‍ കടന്നുപോകുന്നത്. സാന്ത്വനം വീട്ടിലെ എല്ലാവരും അവരവരുടെ ജീവതങ്ങളിലേക്ക് ശ്രദ്ധിക്കുകയാണ് ഇപ്പോള്‍. തന്റെ കരിയര്‍ സെറ്റ് ആക്കുന്നതിനായി ചെന്നൈയിലേക്ക് പോവുകയാണ് കണ്ണന്‍. അതേസമയം സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ് ശിവന്‍. ചെറിയൊരു ചായക്കടയാണെങ്കിലും അതില്‍ ശിവന്‍ വിജയിക്കും എന്നൊരു ഉറപ്പിലായിരുന്നു എല്ലാവരും. എന്നാല്‍ ആകസ്മികമായി കട അടയ്‌ക്കേണ്ടി വന്നിരിക്കുകയാണിപ്പോള്‍.
സാധാരണപോലെ ശിവന്‍ കടയിലേക്ക് ചെന്ന് കാര്യങ്ങള്‍ നോക്കുമ്പോഴായിരുന്നു ഒരു കാര്‍ കടയുടെ മുന്നിലേക്ക് നിര്‍ത്തുന്നത്. നോക്കുമ്പോഴാകട്ടെ ഇറങ്ങിയത് ഒരു ഉദ്യോഗസ്ഥനും. വന്നതും ഉദ്യോഗസ്ഥന്‍ ശിവനോട് ചോദിക്കുന്നത് ലൈസന്‍സ് ആണ്. എന്നാല്‍ അത് അടുത്ത ദിവസം തന്നെ ശരിയാകുമെന്നും ജോത്സ്യന്‍ പറഞ്ഞ തീയതിക്ക് തന്നെ തുറന്നതാണെന്നുമാണ് ശിവന്‍ പറയുന്നത്. ആരോ പറഞ്ഞുവിട്ടതുപോലെയായിരുന്നു ഉദ്യേഗസ്ഥന്‍ വന്നത്. അതുകൊണ്ടുതന്നെ കണിശമായി സംസാരിക്കുന്ന അദ്ദേഹം ശിവനോട് പറയുന്നത്, കട പൂട്ടിക്കോളാനാണ്. കടയിലെ സാധനങ്ങളെല്ലാം എടുത്ത് പുറത്തുവച്ച് കട സീല്‍ ചെയ്യാനാണ് അയാളുടെ തീരുമാനം. തമ്പിയാണ് ഈ പണിയുടെ പുറകില്‍. കടയും പൂട്ടി ശിവന്‍ പുറത്തിരിക്കുമ്പോളാണ് തമ്പി ശിവന്റെ അടുത്തെത്തുന്നത്. നീ എന്ത് ചെയ്താലും ഇങ്ങനെയാണല്ലോ ശിവാ എന്നാണ് തമ്പിയുടെ ആദ്യ പ്രതികരണം. ബാലനെക്കൊണ്ട് തന്റെ വീട്ടിലെ പറമ്പില്‍ താന്‍ പണിയെടുപ്പിക്കും എന്നും അയാള്‍ പറയുന്നു. അത്രനേരം എല്ലാം കേട്ടുകൊണ്ട് മിണ്ടാതെയിരുന്ന ശിവന്‍ പെട്ടന്നുണ്ടായ ക്ഷോഭത്താല്‍, തമ്പിയുടെ കരണത്ത് അടിക്കുകയാണ്.
അപ്രതീക്ഷിതമായി കരണത്ത് കിട്ടിയ അടിയില്‍ തമ്പി ആകെ ഞെട്ടിപ്പോകുന്നുണ്ട്. തമ്പിയുടെ കൂടെ വന്നയാളേയും ശിവന്‍ ചവിട്ടി താഴെയിടുന്നുണ്ട്. 'വേണ്ടാ വേണ്ടായെന്ന് കരുതുംതോറും നിങ്ങള്‍ നെഞ്ചത്തേക്ക് ഇടിച്ച് കയറുകയാണല്ലേ,' എന്നാണ് തമ്പിയോട് ശിവന്‍ ചോദിക്കുന്നത്. കീറിയ ഷര്‍ട്ടുംകൊണ്ട് തമ്പി നേരെ പോകുന്നത് സാന്ത്വനം വീട്ടിലേക്കാണ്. അച്ഛനെ അടികൊണ്ട പരുവത്തില്‍ കാണുന്ന അപ്പു പെട്ടന്നുതന്നെ ആകെ വൈകാരികമായി പ്രതികരിക്കുന്നുമുണ്ട്.
ALSO READ : 'ഭ്രമയുഗം ചെയ്യാൻ ഒരു ധൈര്യം വേണം'; തിരക്കഥ താൻ വായിച്ചിരുന്നുവെന്ന് ആസിഫ് അലി
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ
