പരമ്പരയിലെ പുതിയ പ്രശ്‌നമാണ് പ്രേക്ഷകരെ മുള്‍മുനയിലേക്ക് നിര്‍ത്തുന്നത്.

ലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial)). കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. പരമ്പരയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിയുടെ (sivanjali) പ്രണയവും മറ്റും കൊടുങ്കാറ്റ് പോലെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ പ്രശ്‌നമാണ് പ്രേക്ഷകരെ മുള്‍മുനയിലേക്ക് നിര്‍ത്തുന്നത്.

'ബോഡി ഷെയ്മിങ്ങിന്റെ ഇര, അമ്മയുമായുള്ള താരതമ്യം വേദനിപ്പിച്ചു'; ഖുഷ്ബുവിന്റെ മകൾ

ശിവനും അഞ്ജലിയും സുഹൃത്തും ഭാര്യയും ഒന്നിച്ചുള്ള ചെറിയൊരു യാത്രയിലാണ്. ഇരുവരും മനസ്സ് തുറന്ന് പ്രണയിക്കുന്നതും, തമ്മിലറിയുന്നതും ഇപ്പോഴാണ്. അതുകൊണ്ടുതന്നെ ശിവാഞ്ജലി കോംമ്പോ വീണ്ടും ശക്തമായി വരുമ്പോഴാണ് പരമ്പരയിലെ പുതിയ ട്വിസ്റ്റ് നടക്കുന്നത്. ശിവനുവേണ്ടി ഷര്‍ട്ട് വാങ്ങാനായി ഇറങ്ങുന്ന അഞ്ജലി അപകടത്തില്‍ പെടുകയാണ്. ശിവന്‍ അറിയാതെ ഷര്‍ട്ട് വാങ്ങാനായി അഞ്ജലി പോകുന്നത്, ഹോംസ്‌റ്റേ ജീവനക്കാരന്റെ സ്‌കൂട്ടിയുമായാണ്. സന്തോഷഭരിതമായ ദിവസങ്ങളെല്ലാം മനസ്സിലോര്‍ത്ത് അഞ്ജലി പോകുന്നതിനിടെ പെടുന്നനെ വന്ന ജീപ്പ് ഇടിച്ച് അഞ്ജലി തെറിച്ച് വീഴുകയായിരുന്നു. എന്നാല്‍ ജീപ്പിലുള്ളവര്‍ അഞ്ജലിയെ അവരുടെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുകയും, അഞ്ജലി സഞ്ചരിച്ചിരുന്ന വണ്ടി മാറ്റുകയും ചെയ്യുന്നു. അതുവഴി വന്ന ഒരു തോട്ടം തൊഴിലാളി കാര്യങ്ങലെല്ലാം കണ്ടെങ്കിലും, അത് അദ്ദേഹം ആരോടെങ്കിലും പറയുമോ എന്നതാണ് സംശയം. ഏതായാലും എന്താണ് സംഭവിച്ചതെന്ന് ശിവനും മറ്റുള്ളവരും അറിയുന്നില്ല.

എന്താണ് പരമ്പര ഒളുപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. അഞ്ജലിയെ എങ്ങനെ കണ്ടെത്തും എന്നതിനോടൊപ്പംതന്നെ, സാന്ത്വനം വീട്ടില്‍ നടക്കുന്നതും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. സാന്ത്വനം വീടിനോട് ശത്രുതയുള്ള കുടുംബക്കാരന്‍ തന്നെയായ ഭദ്രന്റെ മക്കള്‍ വീട്ടിലെ ഇളയവനായ കണ്ണനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച് അവശനാക്കി വഴിയരികില്‍ തള്ളുകയാണ്. പരമ്പരയില്‍ പുത്തന്‍ ട്വിസ്റ്റ് എങ്ങനെയാണ് എത്തുക എന്ന് കണ്ടറിയണം.