ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രിയായ ഹിന്ദി ചിത്രം 'സന്തോഷിന്' ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ബ്രിട്ടീഷ് ചിത്രം സന്തോഷിന് ഇന്ത്യയിൽ റിലീസ് അനുമതി നിഷേധിച്ചു. 

Santosh UK official Oscar entry blocked by CBFC for Indian theatrical release

ദില്ലി: അന്തരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രം സന്തോഷിന് ഇന്ത്യയിൽ തിയേറ്റർ റിലീസിന് അനുമതി നിഷേധിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 2025-ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായ ഹിന്ദി ചിത്രമാണ്‘സന്തോഷ്’. സന്ധ്യ സുരി സംവിധാനംചെയ്ത പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറയാണ് ഒരുക്കിയത്. 

ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതുതായി പോലീസ് സേനയിൽ ചേര്‍ന്ന ഒരു യുവ വിധവയുടെ വീക്ഷണ കോണിലാണ് സന്തോഷ് പുരോഗമിക്കുന്നത്. സ്ത്രീവിരുദ്ധത, ജാതി അക്രമം, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു. 

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ഈ ചിത്രം. മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷൻ നേടിയിരുന്നു. പ്രധാന നടി ഷഹാന ഗോസ്വാമി ഈ ചിത്രത്തിലെ അഭിനയത്തിന് ഏഷ്യൻ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി.

വിദേശത്ത് വിജയിച്ചെങ്കിലും, സന്തോഷിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുമതി നൽകാൻ സിബിഎഫ്‌സി വിസമ്മതിച്ചുവെന്നാണ് പുതിയ വാര്‍ത്ത. സിബിഎഫ്‌സിയുടെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട്, ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ സംവിധായിക   സന്ധ്യ സുരി ഈ നിലപാടില്‍ നിരാശ പ്രകടിപ്പിക്കുകയും ഈ നീക്കത്തെ "ഹൃദയഭേദകം" എന്ന് പറയുകയും ചെയ്തു. 

"ഇത് ഞങ്ങൾക്കെല്ലാവർക്കും അത്ഭുതകരമായ സംഭവമാണ്, കാരണം ഈ വിഷയങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് പ്രത്യേകിച്ച് പുതിമയുള്ളതല്ല, മറ്റ് സിനിമകൾ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയില്ല. എല്ലാവരും ധാർമ്മികമായി വിട്ടുവീഴ്ച ചെയ്തവരാണ്,ഈ സിനിമയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന എന്തോ ഒന്ന് ഉണ്ടായിരിക്കാം അതായിരിക്കാം ഇതിന് പ്രദര്‍ശന അനുമതി നല്‍കാത്തത് "  സന്ധ്യ സുരി പറഞ്ഞു. 

സിബിഎഫ്‌സി പ്രദര്‍ശന സര്‍ട്ടിഫിക്കറ്റ് നിരസിച്ചതിനാല്‍ സിനിമാ നിർമ്മാതാക്കൾക്ക് കോടതിയെ സമീപിക്കാം. ഇത്തരം നിയമനടപടികൾ സൂരി തള്ളിക്കളയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

സിക്കന്ദറില്‍ 'ആഭ്യന്തര മന്ത്രി' വേണ്ട വെറും 'മന്ത്രി' മതി: സല്‍മാന്‍ ചിത്രത്തിന്‍റെ സെന്‍സര്‍ വിവരങ്ങള്‍

എനിക്കെതിരെ നടക്കുന്ന പെയ്ഡ് പിആര്‍ അറിഞ്ഞപ്പോള്‍ ഞെട്ടി, ഞാന്‍ ഇര: നടി പൂജ ഹെഗ്‌ഡെ

Latest Videos
Follow Us:
Download App:
  • android
  • ios