ഒടുവില്‍ ആ നേട്ടത്തിന്റെ സന്തോഷവുമായി സിനിമാ നടി സനൂഷ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സനൂഷ സന്തോഷ്. സിനിമയില്‍ നിലവില്‍ സജീവമല്ലെങ്കിലും മിക്കപ്പോഴും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടപെടലുകള്‍ നടത്താറുണ്ട്. ജീവിതത്തിലെ വലിയ ഒരു നേട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സനൂഷ. വിദേശ സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കി എന്നാണ് സനൂഷ സന്തോഷ് വ്യക്തമാക്കിയിരിക്കുന്നത്.

സ്‍കോട്‍ലൻഡിലെ എഡിൻബര്‍ഗ് സര്‍വകലാശാലയില്‍ നിന്നാണ് താരം ബിരുദം നേടിയത് എന്ന് വ്യക്തമാക്കുകയാണ് തന്റെ കുറിപ്പിലൂടെ. ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്തില്‍ ആണ് താരം എംഎസ്‍സി പൂര്‍ത്തിയാക്കിയത് എന്നും വ്യക്തമാക്കുന്നു. ബിരുദം നേടുന്നതിനായി സഹിച്ച കഷ്‍ടപ്പാടുകളും താരം വിവരിക്കുന്നു. എപ്പോഴും പിന്തുണച്ച കുടുംബത്തിന് താൻ തന്റെ നേട്ടം സമര്‍പ്പിക്കുന്നുവെന്നും സനൂഷ സന്തോഷ് വ്യക്തമാക്കുന്നു.

View post on Instagram

ഒരു കുറിപ്പിലൂടെയാണ് സനൂഷ സന്തോഷ് തന്റെ സന്തോഷം വെളിപ്പെടുത്തിയത്. ബിരുദ ദാന ചടങ്ങില്‍ ഇരിക്കുമ്പോള്‍ താൻ ഓര്‍ത്തത് ഹൃദയസ്‍പര്‍ശിയായി എഴുതിയിരിക്കുകയാണ് സനൂഷ. അകലെ നിന്ന് ഈ നാട്ടിലേക്ക് വന്ന പെണ്‍കുട്ടിയെ ഓര്‍ത്തു എന്നാണ് സനൂഷ തന്റെ കുറിപ്പിലെഴുതിയിരിക്കുന്നത്. ഇവിടെ എന്റെ നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടങ്ങള്‍, ഉറക്കമില്ലാത്ത രാത്രികളും കഠിനാദ്ധ്വാനവും. പാര്‍ട് ടൈം ജോലികള്‍. ഫുള്‍ ടൈം ജോലികള്‍, കരച്ചില്‍. സമ്മര്‍ദ്ദങ്ങള്‍ ഒക്കെ ആ ചടങ്ങില്‍ താൻ ഓര്‍ത്തുവെന്ന് സനൂഷ സന്തോഷ് വ്യക്തമാക്കി.

വഴി കാട്ടിയാവുന്ന ദൈവത്തിനും നന്ദി പറയുന്നതായി നടി സനൂഷ സന്തോഷ് വ്യക്തമാക്കുന്നു. ഒപ്പം നിന്ന കുടുംബത്തിനും നന്ദി പറയുന്നുണ്ട് സനൂഷ സന്തോഷ്. അച്ഛനും അമ്മയ്‍ക്കും അനിയനും ഉള്ളതാണ് തന്റെ ബിരുദം. നിങ്ങള്‍ മൂന്നു പേര്‍ക്കും താൻ തന്റെ ബിരുദം സമര്‍പ്പിക്കുന്നുവെന്നും സനൂഷ സന്തോഷ് പറയുകയാണ് കുറിപ്പിലൂടെ.

Read More: 'അവാര്‍ഡുകള്‍ അങ്ങ് മാറ്റിവച്ചേക്ക്', ആടുജീവിതം ഒടിടിയില്‍, പൃഥ്വിരാജിനെ പുകഴ്‍ത്തി അന്യ സംസ്ഥാനക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക