ഹിന്ദി നടി സാറ അലി ഖാന്റെ ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സാറ അലി ഖാൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

കുടുംബാംഗങ്ങളുടെയും തന്റെയും ജോലിക്കാരുടെയും കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണ്. സുരക്ഷാ മുൻകരുതല്‍ എല്ലാം എടുക്കുന്നുണ്ട്. ഡ്രൈവറെ ക്വാറന്റൈൻ ചെയ്‍തിട്ടുണ്ട്.  എല്ലാവരും ആരോഗ്യവാൻമാരായിരിക്കട്ടെ. അധികൃതര്‍ക്ക് നന്ദി പറയുന്നതായും സാറാ അലി ഖാൻ അറിയിച്ചു. ഹിന്ദി ഇതിഹാസം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും മരുമകളും നടിയുമായ ഐശ്വര്യ റായ്‍യും മകള്‍ ആരാധ്യയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.