ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ്ബോസ്. ഹിന്ദിയിലും തമിഴിലും പുതിയ സീസണുകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സല്‍മാന്‍ ഖാന്‍ തന്നെ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിന്‍റെ 14-ാം സീസണാണ് കഴിഞ്ഞ ആഴ്ച തുടങ്ങിയത്. ഷോയുടെ പ്രധാന ആകർഷണവും സൽമാൻ തന്നെയാണ്. ഇത്തവണ സൽമാനൊപ്പം 11 മത്സരാർത്ഥികളാണ് ഉള്ളത്. ഷോ തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മത്സരാർത്ഥികളെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

ഇപ്പോഴിതാ സൽമാനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് ഷോയിലെ മത്സരാർത്ഥി സാറ ​ഗുർപൽ. സൽമാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കുമെന്നാണ് സാറ പറഞ്ഞത്. പഞ്ചാബി നടിയും ​ഗായികയുമാണ് സാറ ​ഗുർപൽ.

പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവർത്തനങ്ങളാണ് ബി​ഗ് ബോസ് പോലുള്ള ഷോയിൽ അവസരം ലഭിക്കാൻ കാരണമായത്. പഞ്ചാബ് കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ആളുകൾ എന്നെ അറിയുന്നത് പഞ്ചാബിൽ ചെയ്ത വർക്കുകൾ കാരണമാണെന്നും സാറ പറഞ്ഞു. ബോളിവുഡ് ഒരു സമുദ്രമാണ്. സമു​ദ്രത്തിലെ മീനിനെ പോലെയാണ് ഇവിടെ. എന്നാൽ അവിടെ കുളത്തിലെ മീനിനെ പോലെയാണെന്നും സാറ പറഞ്ഞു.

ബോളിവുഡിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യവും സാറ തുറന്നു പറഞ്ഞു. താൻ ഒരിക്കലും മുംബൈയിൽ ജോലി ചെയ്തിട്ടില്ലെന്നും ബി​ഗ് ബോസിന് ശേഷം എന്തെങ്കിലും അവസരം കിട്ടിയാൽ തീർച്ചയായി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.