80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.

ടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹം എന്നാകുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്.1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘നായകൻ’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ ശരണ്യ പ്രേക്ഷകർക്ക് സമ്മാനിച്ചു. 

View post on Instagram

80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.