നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രത്ത് അപ്പാനിയാണ് (Sarath Appani) നായകനായി എത്തുന്ന ആദിവാസി (Adivasi) എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി എന്ന് പറഞ്ഞാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് 'ആദിവാസി'. 

നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ആദിവാസി.എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓർക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാൻ എന്നെ തെരെഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം. ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാൻ എന്നെ വിശ്വസിച്ച ഡയറക്ടർ വിജീഷ് മണിസാർനും പ്രൊഡ്യൂസർ സോഹൻ റോയ് സാർനും ഒരായിരം നന്ദി..ആദിവാസി യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ', എന്നായിരുന്നു ശരത്ത് അപ്പാനി പോസ്റ്റർ പങ്കുവച്ച് കുറിച്ചത്. 

കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിജീഷ് മണിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. 

ഛായാഗ്രഹണം പി മുരുഗേശ്വരന്‍, എഡിറ്റിംഗ് ബി ലെനിന്‍, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പിആർഒ എ എസ് ദിനേശ്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിം​ഗുമായി 'ആറാട്ട്'; ആദ്യ ദിനത്തില്‍ നേടിയത്

രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയറ്റര്‍ വ്യവസായത്തെ ഉലച്ചു. മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ട് (Aaraattu). 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ (First day collection) എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്. 50 ശതമാനം ഒക്കുപ്പന്‍സി പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. ഒപ്പം സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല.