കാര്‍ത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  'നിറങ്ങള്‍ മൂണ്‍ട്ര്' (Nirangal Moondru).

< കാര്‍ത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'നിറങ്ങള്‍ മൂണ്‍ട്ര്'. 'നിറങ്ങള്‍ മൂണ്‍ട്രിടലെ ശരത്‍കുമാറിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ശരത്‍കുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് സംവിധായകൻ പോസ്റ്റര്‍ പുറത്തുവിട്ടത്. റഹ്‍മാനും 'നിറങ്ങള്‍ മൂണ്‍ട്ര്' സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് (Nirangal Moondru).

'ധ്രുവങ്ങള്‍ പതിനാറ്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് നരേൻ. കാര്‍ത്തിക് നരേന്റെ പുതിയ സിനിമയ്‍ക്ക് സംഗീതമൊരുക്കുന്നത് ജേക്ക്‍സ് ബിജോയിയാണ്. ടിജോ ടോമി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അയ്‍ങ്കാരൻ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ കരുണാമൂര്‍ത്തിയാണ് ചിത്രം നിര്‍മിക്കുന്നത്.

Scroll to load tweet…

 'ദ സ്‍മൈല്‍ മാൻ' എന്ന ചിത്രവും ശരത്‍കുമാര്‍ നായകനായി പുറത്തിറങ്ങാനുണ്ട്. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാൻ ലോകേഷാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്. ദീപ സലിലാണ് കോ പ്രൊഡ്യൂസര്‍. മാഗ്‍നം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മുഗേഷ് ശര്‍മാണ് പ്രൊഡക്ഷൻ മാനേജര്‍.

തിരക്കഥയും സംഭാഷണവും ആനന്ദാണ് എഴുതുന്നത്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. ശരത്‍കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗവാസ്‍കര്‍ അവിനാശാണ് നിര്‍വഹിക്കുന്നത്. ആര്‍ട്ട് ജയ്‍കാന്ത്. കോസ്റ്റ്യൂം എം മുഹമ്മദ് സുബൈര്‍. മേയ്‍ക്കപ്പ് വിനോദ് സുകുമാരൻ. നടി ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശരത്‍കുമാര്‍ നായകനാകുന്ന ചിത്രമായി 'സമരനും' പ്രഖ്യാപിച്ചിരുന്നു. ശരത്‍കുമാറിന്റെ 'സമരൻ' എന്ന ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുഹാസിനി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശരത്‍കുമാറിന്റെ 'സമരൻ' എന്ന ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുഹാസിനി പറഞ്ഞത്. റോഷ്‍കുമാര്‍ ആണ് 'സമരനെ'ന്ന ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു