Asianet News MalayalamAsianet News Malayalam

'ശാര്‍ദ്ദൂല വിക്രീഡിതം'; മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സിരീസ് കൂടി

അജിത്ത് സുകുമാരന്‍ സംവിധാനം

sardoola vikreeditham new web series in malayalam
Author
First Published Sep 2, 2024, 11:05 PM IST | Last Updated Sep 2, 2024, 11:05 PM IST

അജിത്ത് സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ആണ് ശാര്‍ദ്ദൂല വിക്രീഡിതം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. രുദ്ര, ആതിര, പോളി വടക്കൻ, അൻസിൽ ഫിറോസ്, വർണ രാജൻ, രാധേ ശ്യാം, മാർഗ്ഗരീത്ത ജോസ്സി, ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ, കെ എം ഇസ്മയിൽ, ആർ എസ് പ്രഭ എന്നിവരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 പച്ചക്കുതിര എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ കെ എം ഇസ്മയിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും ഇൻഡ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു. യുഫോറിയ എ എസ് ബാൻഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ഗൗതം കൃഷ്ണ, സ്ക്രിപ്റ്റ് അസോസിയേറ്റ് ശ്രുതി സുരേഷ്, ചമയം. വസ്ത്രലങ്കാരം സുധീഷ് നാരായണൻ, 
അസോസിയേറ്റ് ഡയറക്ടർ ബാലാജി പുഷ്പ, ഡിസൈൻസ് രാജീവ്‌ ലോബ്സ്റ്റർ മീഡിയ, പോസ്റ്റ്‌ പ്രൊഡക്ഷൻ മീഡിയ ലോഞ്ച് കൊച്ചി,
യൂണിറ്റ് നിയാസ് സി എ കെ, ഓൺലൈൻ പാർട്നര്‍ സലിം പി ചാക്കോ, സിനിമ പ്രേക്ഷക കൂട്ടായ്മ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ഷെബിന്‍ ഇനി പ്രശോഭ്; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ കഥാപാത്രം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios