ആര്യ നായകനാകുന്ന സര്‍പട്ടാ പരമ്പരൈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ.

വേറിട്ട ചിത്രങ്ങളുമായി എത്തി ശ്രദ്ധേയനായ പാ രഞ്‍ജിത്തിന്റെ പുതിയ സിനിമയാണ് സര്‍പട്ടാ പരമ്പരൈ. ആര്യയാണ് സിനിമയില്‍ നായകനായി എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും പേരാണ് അവരുടെ പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

YouTube video player

വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് സാര്‍പട്ട എന്നാണ് വാര്‍ത്തകള്‍. കബിലാ എന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. എഴുപതുകളോ എണ്‍പതുകളോ പശ്ചാത്തലമാക്കുന്ന ചിത്രം എന്ന തോന്നലുളവാക്കുന്ന കളര്‍ ടോണിലും പശ്ചാത്തലത്തിലുമാണ് വീഡിയോ. ബോക്സറുടെ ഗെറ്റപ്പിലാണ് സിനിമയിലെ പ്രധാന താരങ്ങളെ വീഡിയോയില്‍ അവതരപ്പിച്ചിരിക്കുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മദ്രാസ് എന്ന മുന്‍ ചിത്രത്തിലും പാ രഞ്‍ജിത്ത് വടക്കന്‍ ചെന്നൈയെ പശ്ചാത്തലമാക്കിയിരുന്നു.

ദസ്ര വിജയൻ ആര്യയുടെ കഥാപാത്രത്തിന്റെ ഭാര്യായയും പശുപതി പരിശീലകനായും സിനിമയിലുണ്ട്.