ശശികുമാര്‍ നായകനായ ടൂറിസ്റ്റ് ഫാമിലിയുടെ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു. 

ശശികുമാര്‍ നായകനായി വന്ന പുതിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ രണ്ടിനാണ് ശശികുമാര്‍ ചിത്രം ഒടിടിയില്‍ എത്തുക എന്ന് ജിയോ ഹോട്‍സ്റ്റാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. സിനിമയുടെ വിജയത്തിന്റെ ഫോർമുലയും അതാണെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ് എന്നാണ് 

2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. ഷോൺ റോൾഡൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക