ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഷാരൂഖ് തന്റെ കുട്ടികളുടെ ഫോട്ടോയോടൊപ്പം ഇട്ട ട്വീറ്റിന് മറുപടിയായാണ് സയനി ഗുപ്തയുടെ പ്രതികരണം.

മുംബൈ: ദളിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയർത്തണമെന്ന് നടൻ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂവെന്ന് സയനി ഷാരൂഖിനോട് ആവശ്യപ്പെട്ടു. ഹാഥ്റസിൽ ദളിത് യുവതി കൂട്ടബലാംത്സംഗത്തിനിരയായി മരിച്ച സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കവെയാണ് സയനി ഗുപ്തയുടെ പ്രതികരണം. വിഷയത്തിൽ ഷാരുഖ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

"എന്തെങ്കിലും ഒന്ന് സംസാരിക്കൂ. ഗാന്ധി നമ്മളെ സത്യം പറയാനും പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദളിത് സഹോദരന്‍മാര്‍ക്ക് വേണ്ടി, സഹോദരിമാര്‍ക്ക് വേണ്ടി, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടി. നിങ്ങളുടെ വായയും ചെവിയും അടച്ചിടാതിരിക്കൂ," സയനി ഗുപ്ത ട്വീറ്റ് ചെയ്തു.

Scroll to load tweet…

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഷാരൂഖ് തന്റെ കുട്ടികളുടെ ഫോട്ടോയോടൊപ്പം ഇട്ട ട്വീറ്റിന് മറുപടിയായാണ് സയനി ഗുപ്തയുടെ പ്രതികരണം. നേരത്തെ ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, കങ്കണ റണൗത്ത്, സ്വര ഭാസ്‌കര്‍, തപ്‌സി പന്നു, അക്ഷയ് കുമാർ തുടങ്ങിയവര്‍ ഹാഥ്റസ് സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. 

Read Also: ഹത്രാസ് ബലാത്സം​ഗം: 'പ്രതികളെ തൂക്കിക്കൊല്ലണം'; പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ