Asianet News MalayalamAsianet News Malayalam

ഇന്ത്യയെ പിടിച്ചുകുലുക്കിയ കുംഭകോണത്തിന്‍റെ കഥ വെബ് സീരിസാകുന്നു; സ്കാം 2003 റീലിസ് ഡേറ്റായി

സ്കാം 2003: ദി തെൽഗി സ്റ്റോറി എന്നാണ് സീരിസിന്‍റെ പേര്. ഗഗൻ ദേവ് റിയാർ ആണ് ടൈറ്റില്‍ ക്യാരക്ടറായ അബ്ദുൾ കരീം തെൽഗിയെ അവതരിപ്പിക്കുന്നത്. 

Scam 2003 The Telgi Story to release date vvk
Author
First Published Jun 18, 2023, 8:55 PM IST

മുംബൈ: അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള  സ്കാം വെബ് സീരിസിന്‍റെ രണ്ടാം സീസൺ സെപ്റ്റംബർ 2 മുതൽ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. സീരിസ് സംവിധായകന്‍ ഹൻസൽ മേത്തയാണ് ഞായറാഴ്ച റിലീസ് തീയതി പ്രഖ്യാപിച്ചത്..

സ്കാം 2003: ദി തെൽഗി സ്റ്റോറി എന്നാണ് സീരിസിന്‍റെ പേര്. ഗഗൻ ദേവ് റിയാർ ആണ് ടൈറ്റില്‍ ക്യാരക്ടറായ അബ്ദുൾ കരീം തെൽഗിയെ അവതരിപ്പിക്കുന്നത്. സംവിധായകൻ തുഷാർ ഹിരാനന്ദാനിയും  ഹൻസൽ മേത്തയും ചേര്‍ന്നാണ് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത്. ഹൻസൽ മേത്തയുടെ നെറ്റ്ഫ്ലിക്സ് സീരിസ് സ്കൂപ്പ് ഏറെ ചര്‍ച്ചയാകുമ്പോഴാണ് പുതിയ സീരിസിന്‍റെ പ്രഖ്യാപനം. 

“ഇന്ന് സ്പെഷ്യല്‍ ദിവസമാണ്. ഒപ്പം ഒരു സ്പെഷ്യല്‍ അറിയിപ്പും. സോണി ലീവിന്‍റെ മൂന്നാം വാർഷികത്തിൽ ഞങ്ങൾ നിങ്ങൾക്ക് നല്ല വാർത്ത നൽകുന്നു" ഈ വരികളാണ് സ്കാം 2003: ദി തെൽഗി സ്റ്റോറി  പ്രീമിയർ തീയതി പ്രഖ്യാപിക്കുന്ന ക്ലിപ്പിനൊപ്പം ഹൻസൽ മേത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

മാധ്യമ പ്രവര്‍ത്തകനായ സഞ്ജയ് സിംഗ് എഴുതിയ പുസ്തകം  റിപ്പോര്‍ട്ടര്‍ കി ഡയറിയിലെ ഭാഗങ്ങളാണ് 2003 സീരിസിനായി ഹൻസൽ മേത്ത ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയെ പിടിച്ചുകുലുക്കിയ 18 സംസ്ഥാനങ്ങളില്‍ വ്യാപിച്ച 20,000 കോടിയുടെ മുദ്രപത്ര കുംഭകോണവും അതിലെ പ്രധാന കണ്ണിയായ അബ്ദുൾ കരീം തെൽഗിയുടെയും കഥയാണ് സീരിസിന്‍റെ ഇതിവൃത്തം. 

സ്റ്റുഡിയോനെക്‌സ്റ്റുമായി സഹകരിച്ച് അപ്‌ലാസ് എന്‍റര്‍ടെയ്മെന്‍റാണ് സീരീസ് നിർമ്മിക്കുന്നത്. സ്കാം സീരിസിന്‍റെ നിരൂപക പ്രശംസ നേടിയ ആദ്യ ഭാഗം, സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി 2020ലാണ് പുറത്തിറങ്ങിയത്. അതിൽ നടൻ പ്രതീക് ഗാന്ധിയാണ് 1992ലെ മുംബൈ സ്റ്റോക്ക് എക്സേഞ്ച് ഓഹരി കുംഭകോണത്തിന് നേതൃത്വം നല്‍കിയ ഹർഷദ് മേത്തയുടെ റോള്‍ ചെയ്തത്. 

നെറ്റ്ഫ്ലിക്സിലെ 'സ്‍കൂപ്പും' യഥാര്‍ത്ഥത്തില്‍ നടന്ന 'സ്‍കൂപ്പും' ; ഇത് ശരിക്കും നടന്ന കഥ.!

ഏറ്റവും ജനപ്രീതി നേടിയ 50 ഇന്ത്യന്‍ വെബ് സിരീസുകള്‍ ഏതൊക്കെ? ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഐഎംഡിബി
 

Follow Us:
Download App:
  • android
  • ios