കോഴിക്കോട്: കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കൊവിഡ് 19 ബാധിച്ച് മരിച്ചു. ഡിസംബര്‍ 16 ന് കൊവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതോടെ ആരോഗ്യനില മോശമായി. 

ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ രോഗം ഇന്നലെ രാത്രി മുതല്‍ ഗുരുതരമായിതുടരുകയായിരുന്നു. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന 'ഗെറ്റുഗദര്‍' സിനിമ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മരണം. കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വവദേശിയാണ് ഹരിപ്രസാാദ്. പിതാവ്: പരേതനായ പത്മനാഭന്‍ നായര്‍, അമ്മ: സുഭദ്ര. അവിവാഹിതനാണ്.