Asianet News MalayalamAsianet News Malayalam

'ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ', എല്ലാവരും പ്രാർത്ഥിക്കണമെന്നും സീമാ ജി നായര്‍

ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്‍തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ വന്നു തുടങ്ങി.

Seema G Nair Saranya
Author
Kochi, First Published Jun 30, 2021, 12:10 PM IST

ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച നടിയായിരുന്നു ശരണ്യ മോഹൻ. നിരന്തരമായ രോഗബാധകളുണ്ടായിട്ടും തളരാതെ പുഞ്ചിരിയോടെ പിടിച്ചുനിന്നവള്‍. എല്ലാവര്‍ക്കും മാതൃകയായി മാറിയിരുന്നു ശരണ്യ മോഹന്റെ ജീവിതം. വീണ്ടും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശരണ്യ മോഹൻ ഇപോഴും ഐസിയുവിലാണെന്ന് സുഹൃത്തും നടിയുമായ സീമ ജി നായര്‍ പറയുന്നു.

ശരണ്യയുടെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. എന്നും വീഡിയോയുമായി വന്നാലും ആളുകള്‍ വിചാരിക്കും. ഇതുമാത്രമേ ഉള്ളൂവെന്ന്. അങ്ങനെ വിമര്‍ശിക്കുന്നുവരുണ്ട്. അതുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത്. ഇപോള്‍ കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടെന്നും സീമ ജി നായര്‍ പറയുന്നു.

കഴിഞ്ഞ മാസം 23ന് ആണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ശരണ്യയെ അഡ്‍മിറ്റ് ചെയ്‍തത്.ഗുരുതരമായിരുന്നു. കൊവിഡും ബാധിച്ച ശരണ്‍ 10ന് ആണ് നെഗറ്റീവായത്. നെഗറ്റീവായെങ്കിലും പനി വന്നതോടെ വീണ്ടും വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്‍തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിന്‍റെയിടയിൽ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി. 

ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി. ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്‍തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫെക്‌ഷൻ വരും. രക്തത്തിൽ ഇൻഫെക്‌ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. 

അവൾക്കു വേണ്ടി ഡോക്ടേർസും പരിശ്രമിക്കുന്നു. 

എത്ര അസുഖങ്ങള്‍ വന്നിട്ടും കോവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് ശരണ്യ. അതും അദ്ഭുതമാണ്. ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ. ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുന്നതായിരിക്കും. എല്ലാവരും പ്രാർത്ഥിക്കുക പിന്തുണക്കുകയെന്നും സീമ ജി നായര്‍ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios