അങ്ങനെയുള്ള പ്രണയമുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ഗായിക സെലേന ഗോമെസ്.
അമേരിക്കൻ ഗായികയും ഗാനരചയിതാവുമൊക്കെയാണ് സെലേന ഗോമെസ്. സ്റ്റാര്‍സ് ഡാൻസ്, റിവൈവല്‍ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക. ദ ഫണ്ടമെന്റല്‍സ് ഓഫ് കെയറിംഗ്, ദ ഡെഡ് ഡോണ്ട് ഡൈ തുടങ്ങി ഒട്ടേറെ സിനിമകളിലും അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട്. ഇപ്പോള്‍ പ്രണയത്തെ കുറിച്ച് തന്റെ കാഴ്‍ചപ്പാട് വ്യക്തമാക്കുകയാണ് സെലേന ഗോമെസ്.
രണ്ട് വര്‍ഷത്തേയ്ക്ക് എന്തായാലും ഞാൻ സിംഗിളാണ്. പക്ഷേ യഥാര്‍ഥ പ്രണയത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. എനിക്കായി കാത്തിരിക്കുന്ന പ്രണയം എന്താണെന്ന് എനിക്ക് അറിയണം. അത് യാഥാർത്ഥ്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതില്‍ ആശയമവിനിമയത്തിന്റെ അഭാവമോ ഒന്നും ഇല്ലാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മള്‍ പ്രായമാകുമ്പോള്‍ നമ്മുടെ അതേ ചിന്താഗതിയുള്ള ആളെ നമ്മള്‍ കണ്ടെത്തും. പ്രണയത്തെ വളരെ യഥാര്‍ഥമായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ വളരെ നേരായ ചിന്തയിലാണ്. പെണ്‍കുട്ടികള്‍ ചിലപ്പോള്‍ ആശങ്കപ്പെടുന്നുണ്ടാകും. കാരണവുമുണ്ട്. ഞാൻ ഒരു പെൺകുട്ടിയായി എപ്പോഴും ജീവിക്കാൻ ഇഷ്‍ടപ്പെടുന്നു, ഒപ്പം എന്റെ ആഗ്രഹങ്ങളും ചിന്തകളും അതേപോലെ ആവേശമായി കാണുന്നു. പ്രണയത്തിന്റെ യഥാര്‍ഥ അര്‍ഥം നഷ്‍ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അങ്ങനെയുള്ള പ്രണയമുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എത്ര സമയമെടുത്താലും അതിനായി കാത്തിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം അത് എന്നന്നേയ്‍ക്കുമാണ്- സെലേന ഗോമെസ് പറയുന്നു.
