സിനിമയുടെ പേരിട്ട തിരക്കഥയുടെ ഫോട്ടോ സംവിധായകൻ ശെല്‍വരാഘവൻ ഷെയര്‍ ചെയ്യുകയായിരുന്നു.

ശെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകനാകുന്നത് ധനുഷാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പേര് എന്തെന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

ശെല്‍വരാഘവൻ തന്നെയാണ് ചിത്രത്തിന്റെ പേര് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്. ദ കപ്പിള്‍ എന്ന് പേരിട്ട തിരക്കഥയുടെ ഫോട്ടോ ശെല്‍വരാഘവൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കുകയായിരുന്നു. എന്നാല്‍ ശെല്‍വരാഘവൻ തന്നെ അത് പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്‍തിരുന്നു. തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ എന്ന അടിക്കുറിപ്പോടെ മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തു. തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടെയ്‍ൻ, പുതുപേട്ടൈ, മയക്കം എന്ന എന്നിവയാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് ഇതിനു മുമ്പ് നായകനായ ചിത്രങ്ങള്‍.