സംവിധായകൻ വിനയന്റെ ജന്മദിനമാണ് ഇന്ന്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത് മലയാളികളുടെ പ്രിയപ്പെട്ടവനായ വിനയന് ഇന്ന് ജന്മദിനം. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയാണ് വിനയന്റേതായി ഒരുങ്ങുന്നത്. സിനിമയുടെ ഫോട്ടോകള്‍ വിനയൻ ഷെയര്‍ ചെയ്‍തിരുന്നു. വിനയന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സെന്തില്‍ കൃഷ്‍ണ.

പ്രിയപ്പെട്ട വിനയൻ സാറിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍ എന്ന് സെന്തില്‍ കൃഷ്‍ണ എഴുതുന്നു. വിനയനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും സെന്തില്‍ കൃഷ്‍ണ പങ്കുവെച്ചു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തുന്നത്. കലാഭാവൻ മണിയുടെ ജീവിതം പ്രമേയമാക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തില്‍ സെന്തില്‍ കൃഷ്‍ണയായിരുന്നു നായകൻ.

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലും സെന്തില്‍ കൃഷ്‍ണ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സിജു വില്‍സണാണ് നായക കഥാപാത്രമായി എത്തുന്നത്.