അനു ജോസഫിന്റെ നിര്‍മാണം നടക്കുന്ന വീടിന്റെ വിശേഷങ്ങളുമായി വീഡിയോ. 

നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ട അനു ജോസഫ് ഇപ്പോള്‍ ‌വ്ലോ​ഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനു ജോസഫ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വീട്ടുവിശേഷമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മൂന്ന് കോടി രൂപയുടെ അഡാർ വീടാണ് അനു വയ്‍ക്കുന്നത്. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്.

അനുവിന്റെ വീട് 5500 സ്ക്വയർ ഫീറ്റാണ് . 'ഒരു ചാനൽ ഷോയിൽ പങ്കെടുക്കവെയാണ് ഞാൻ എന്റെ വീടിന്റെ വിശേഷങ്ങൾ ആദ്യം തുറന്ന് പറഞ്ഞത്. പുറത്തുനിന്നും കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഒരു ഓഫീസ് പർപ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പർപ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും വീഡിയോയില്‍ താരം പറയുന്നു.

പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും കാണിക്കുമെന്നും രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്‍രിക്കുന്നത് എന്നും താരം പറയുന്നുണ്ട്.

കാസർ​ഗോഡാണ് അനുവിന്റെ സ്വദേശം. അനുവിന്റെ മാതാപിതാക്കളും സഹോദരിയും കാസർ​ഗോഡാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്കായി അനു തിരുവനന്തപുരത്തും മറ്റുമാണ് താമസം. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്‍തിരുന്ന 'കാര്യം നിസ്സാരം' എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അനു പ്രേക്ഷക പ്രിയം നേടിയത്. സ്‌കൂള്‍ കലാതിലകം ആയിരുന്ന അനു ജോസഫ് കലാമണ്ഡലം ഡാന്‍സ് ട്രൂപ്പില്‍ അംഗമായതോടെയാണ് സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയത്.

Read More: സ്റ്റൈലൻ ഡാൻസുമായി അജിത്തും മഞ്‍ജു വാര്യരും, 'തുനിവി'ലെ ഗാനം ഹിറ്റ്