തിരുവനന്തപുരം: ബാലതാരമായി സിനിമയിലേക്കെത്തി, ടെലിവിഷന്‍ പരമ്പരകളില്‍ ഞെട്ടിക്കുന്ന വേഷങ്ങള്‍ ചെയ്ത് കയ്യടി നേടി. വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്കിടയില് തന്നെയുള്ള താരം. പ്രിയങ്കരിയായ നടി ഷാലിന്‍ സോയയെ കുറിച്ചാണ് പറയുന്നത്. ടെലിവിഷന്‍ പരമ്പരയിലെ ദീപ റാണിയെ ആര്‍ക്കും എളുപ്പം മറക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും ഷാലിന്‍ വേഷമിട്ടു.

ടെലിവിഷന്‍ പരമ്പകളിലെയും സിനിമയിലെയും വേഷത്തിനപ്പുറം ചില കാര്യങ്ങളിലാണ് ഇപ്പോള്‍ ഷാലിന്‍ കൈവച്ചിരിക്കുന്നത്. നാലോളം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ഷാലിന് ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. സിനിമകളിലെ നല്ല വേഷങ്ങളും ഷാലിന്‍ പ്രതീക്ഷിക്കുന്നു. ആനീസ് കിച്ചണിലായിരുന്നു താരം മനസ് തുറന്നത്. പഴയ പോലെ അനുജത്തി വേഷങ്ങളും അഭിനയ മേഖലയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഷാലിന്‍. അതിനായി ശരീരഭാരം കുറച്ച് ഗ്ലാമറസാവുകയാണ് താരം.

അടുത്തിടെ മെലിഞ്ഞ് ഗ്ലാമറസായ ഫോട്ടോകള്‍ ഷാലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് പോസില്‍ ഗ്ലാമര്‍ വേഷത്തിലെത്തുന്ന ഷാലിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

Read More: 'പോകാന്‍ പറ പറ്റങ്ങളോട്,' മോശം വിമര്‍ശകര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ