172 സ്ക്രീനുകളിലാണ് ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയത്.  

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മേപ്പടിയാനെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ (Shafi Parambil).

മേപ്പടിയാന്‍ റിയലിസ്റ്റിക്ക് ത്രില്ലറാണെന്ന് ഷാഫി പറയുന്നു. മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍ ചെയ്ത ജയകൃഷ്ണന്‍ എന്ന കഥാപാത്രം താരത്തിന്റെ കരിയര്‍ ബെസ്റ്റ് ആകുമെന്ന് കേൾക്കുന്നുവെന്നും ഷാഫി കുറിച്ചു. പിന്നാലെ കമന്റിൽ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രവും ഷാഫി പറമ്പിൽ പങ്കുവച്ചു. 

172 സ്ക്രീനുകളിലാണ് ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ്. ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. 

അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.