സിനിമയിലെ ഷാരൂഖിന്റെ 32 വര്‍ഷം ആഘോഷിച്ച് ഉദയ്‍പൂരിലെ ആരാധകര്‍. 

ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ അരങ്ങേറ്റത്തിന് 32 വര്‍ഷം തികഞ്ഞത് അടുത്തിടെയാണ്. ഷാരൂഖ് ഖാൻ ദീവാനയെന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. സിനിമയിലെ ഷാരൂഖ് ഖാന്റെ 32 വര്‍ഷം ഉദയ്‍പൂരില്‍ നിന്നുള്ള കടുത്ത ആരാധകരും ആഘോഷിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കുട്ടികള്‍ക്ക് കേക്ക് നല്‍കിയായിരുന്നു ആഘോഷം. ഈജിപ്‍തില്‍ നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ദീവാന ഒരു റൊമാന്റിക് ചിത്രമായിരുന്നു. ഋഷി കപൂറും പ്രധാന കഥാപാത്രമായപ്പോള്‍ സംവിധാനം നിര്‍വഹിച്ചത് രാജ് കൻവര്‍ ആണ്.

Scroll to load tweet…

ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ഡങ്കിയായിരുന്നു പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങളും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു അന്ന് ഡങ്കിക്കായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുള്‍ ഉണ്ടായിരുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ഷാരൂഖ് ഖാൻ നായകനായതിനാല്‍ ഡങ്കി സിനിമയ്‍ക്ക് സ്വീകാര്യത ഉണ്ടാകുകയായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് തിയറ്ററുകളില്‍ അഭിപ്രായങ്ങള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്ന് ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും ചര്‍ച്ചയായിയെന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

Read More: ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക