Asianet News MalayalamAsianet News Malayalam

മാധവന്റെ റോക്കട്രിയില്‍ ഷാരൂഖ് ഖാനും സൂര്യയും, ആകാംക്ഷയോടെ ആരാധകര്‍

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവനൊപ്പം ഷാരൂഖും സൂര്യയും.

Shah rukh and Surya in Madhavans Rocketry
Author
Kochi, First Published Jun 15, 2020, 3:38 PM IST

മുന്‍ ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒയില്‍ എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്‍പദമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ് നമ്പി എഫക്ട്. ആര്‍ മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖും സൂര്യയും എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ് ആ അതിഥിവേഷമെന്നും അതിന് ഷാരൂഖ് തന്നെയാണ് ഏറ്റവും ചേരുകയെന്നുമാണ് മാധവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ സൂര്യയായിരിക്കും ഷാരുഖിന് പകരം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

Follow Us:
Download App:
  • android
  • ios