ഷാരൂഖിന്റെ പത്താൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും

ബോളിവുഡിന്റെ പ്രിയ താരമാണ് ഷാരൂഖ് ഖാൻ(Shah Rukh Khan). കിം​ഗ് ഖാൻ എന്ന് ആരാധകരും സഹപ്രവർത്തകരും വിശേഷിപ്പിക്കുന്ന താരമിതാ പുതിയ സംരംഭവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. സ്വന്തമായൊരു ഒടിടി പ്ലാറ്റ്ഫോമാണ് ഷാരൂഖ് ആരംഭിക്കുന്നത്. എസ്ആർകെ പ്ലസ്(SRK+) എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. 

ഷാരൂഖ് ഖാൻ തന്നെയാണ് ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. തന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സൽമാൻ ഖാൻ അടക്കമുള്ളവർ ഷാരൂഖിന് ആശംസകൾ നേർന്നെത്തി. കരൺ ജോഹർ, അനുരാ​ഗ് കശ്യപ്, തുടങ്ങി നിരവധി പേർ നടന് ആശംസയുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

Read Also: Aashiq Abu about Mohanlal Movie : 'ഏറെക്കാലമായുള്ള പ്ലാന്‍'; മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ആഷിഖ് അബു

Scroll to load tweet…

അതേസമയം, ഷാരൂഖിന്റെ പത്താൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്.

Scroll to load tweet…

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 

Scroll to load tweet…
Scroll to load tweet…