വസ്‍ത്രങ്ങള്‍ നല്‍കണമെന്ന് ഷാരൂഖ്.

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. പ്രണയ നായകനായി മാത്രമല്ല ആക്ഷൻ രംഗങ്ങളിലും ഷാരൂഖ് ഖാൻ മിന്നിത്തിളങ്ങാറുണ്ട്. വമ്പൻ മേയ്‍ക്കോവറിലാണ് ഷാരൂഖ് അത്തരം ചിത്രങ്ങളില്‍ എത്താറുള്ളത്. തന്റെ ഷര്‍ട്‍ലെസായിട്ടുള്ള ഒരു ഫോട്ടോയ്‍ക്ക് താരം എഴുതിയ ഒരു കമന്റാണ് പുതുതായി ചര്‍ച്ചയാകുന്നത്.

മകൻ ആര്യൻ ഖാന്റെ വസ്‍ത്ര കമ്പനിക്ക് വേണ്ടി ഷാരൂഖ് ഖാൻ മോഡലായിരുന്നു. ഷാരൂഖ് ഖാൻ ഷര്‍ട്‍ലെസ്സായ ഫോട്ടോ താരത്തിന്റെ മാനേജര്‍ പൂജ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. എല്ലാം ശരി പക്ഷേ എന്തായാലും തനിക്ക് പുതിയ കുറച്ച് വസ്‍ത്രങ്ങള്‍ നല്‍കുമോ എന്ന് ഷാരൂഖ് ഖാൻ മാനേജരുടെ പോസ്റ്റിന് കമന്റായി ചോദിച്ചു. നിങ്ങള്‍ക്ക് ഷര്‍ട്ടില്ലാതെ എവിടെയും പോകാമെന്നായിരുന്നു സംവിധായിക ഫറാഖാൻ ഷാരൂഖ് ഖാന്റെ കമനറിന് മറുപടി നല്‍കിയത്.

ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയത് എന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക