കൂളിംഗ് ഗ്ലാസ് വച്ച് കട്ട മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഷാരൂഖ് ഖാൻ ആരാധകർ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് നാളുകളായി ക്യാരക്ടർ ലുക്കുകൾ പുറത്തുവിടുകയാണ് അണിയറ പ്രവർത്തകർ. ഇന്നിതാ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.
കൂളിംഗ് ഗ്ലാസ് വച്ച് കട്ട മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം 'മരണത്തിന്റെ വ്യാപാരി' എന്ന് പോസ്റ്ററിൽ ആലേഖനം ചെയ്തിട്ടുമുണ്ട്. 'അവനെ തടയാൻ ഒന്നുമില്ല... അതോ ഉണ്ടോ?', എന്നാണ് പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. എന്തായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോർക്കാൻ ഒരുങ്ങുന്ന കഥാപാത്രമാണ് വിജയ് സേതുപതിയുടേതെന്ന് വ്യക്തമാണ്.
നേരത്തെ നയൻതാര, ഷാരൂഖ് എന്നിവരുടെ ക്യാരക്ടർ ലുക്കുകളും പുറത്തുവന്നിരുന്നു. ഇവയെല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് തെന്നിന്ത്യൻ, ബോളിവുഡ് പ്രേക്ഷകർ ഏറ്റെടുത്തത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നത്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
500 രൂപ മുടക്കൂ, 25 കോടി നേടൂ; തിരുവോണം ബമ്പറിന് ആരംഭം, ഇത്തവണ കൂടുതൽ കോടീശ്വരന്മാർ
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിൽ ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നയൻതാരയുടേയും ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതും ജവാനുണ്ട്.
ഞങ്ങൾ ഇന്ത്യൻ ഫിലിം ആക്ടേഴ്സ്, നിരോധിച്ചാലും കയറി അഭിനയിക്കും; 'ഫെഫ്‍സി'യ്ക്ക് എതിരെ റിയാസ് ഖാൻ
