പഠാനിലെ ആദ്യ​ഗാനമായ 'ബെഷറം രംഗ്..'ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകളാണ്.

ബോളിവുഡിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ'. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തിരുന്നു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്നും ചിത്രം തിയറ്ററിൽ എത്തിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉയർത്തുകയും ചെയ്തു. വിഷയത്തിൽ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്ക് ഇടയിലും പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് 'പഠാൻ'.

പഠാനിലെ ആദ്യ​ഗാനമായ 'ബെഷറം രംഗ്..'ഇതിനോടകം കണ്ടത് 100 മില്യണിലധികം ആളുകളാണ്. അതും വെറും പത്ത് ദിവസം കൊണ്ട്. സമീപകാലത്തെ ബോളിവുഡിലെ ഹിറ്റ് ​ഗാനങ്ങളായ ദിൽബർ, ആംഖ് മേരി, സീട്ടി മാർ തുടങ്ങിവയെ പിന്നിലാക്കിയാണ് 'ബെഷറം രംഗ്..' ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

Scroll to load tweet…

വിമർശകർ എവിടെ എന്നാണ് ഷാരൂഖ് ഖാൻ ആരാധകർ ഇക്കാര്യം പങ്കുവച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും ചിത്രത്തിന് തുണയായെന്നാണ് മറ്റുചിലർ പറയുന്നത്. ഈ റെക്കോർഡ് നേട്ടം പഠാൻ തിയറ്ററിൽ എത്തുമ്പോഴും ഉണ്ടാകുമോന്ന് അറിയാൻ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നുവെന്നും ഇവര്ർ പറയുന്നുണ്ട്. 

Besharam Rang Song | Pathaan | Shah Rukh Khan, Deepika Padukone | Vishal & Sheykhar | Shilpa, Kumaar

അതേസമയം, പഠാനിലെ പുതിയ ​ഗാനവും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 'ഝൂമേ ജോ പഠാന്‍' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് മില്യൺ കാഴ്ചക്കാരെയും ​ഗാനം സ്വന്തമാക്കി കഴിഞ്ഞു. യൂട്യൂബ് ട്രെന്റിംങ്ങിൽ ഒന്നാം സ്ഥാനവും ​ഗാനം സ്വന്തമാക്കി കഴിഞ്ഞു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാൻ'.

2023 ജനുവരി 25ന് പഠാൻ തിയറ്ററിൽ എത്തും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ശബരിമല കയറാൻ ഉണ്ണി മുകുന്ദൻ; സെൻസറിം​ഗ് പൂർത്തിയാക്കി 'മാളികപ്പുറം'

'പഠാന്' എന്തിന് ബഹിഷ്കരണം? നായികയുടെ ബിക്കിനിയുടെ നിറവും വിവാദങ്ങളും Pathan Movie Boycott