തിരുപ്പതി ക്ഷേത്രത്തില്‍ മുന്‍പ് പലപ്പോഴും എത്തിയിട്ടുണ്ട് നയന്‍താര

തന്‍റെ പുതിയ ചിത്രം ജവാനിലെ നായിക നയന്‍താരയ്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകള്‍ സുഹാനയും ഭാര്യ ഗൌരിയും ഷാരൂഖ് ഖാനൊപ്പം ഉണ്ടായിരുന്നു. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ നയന്‍താരയ്‍ക്കൊപ്പവും ഉണ്ടായിരുന്നു. തിരുപ്പതിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുതിയ ചിത്രം ജവാന്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ഷാരൂഖിന്‍റെയും നയന്‍താരയുടെയും തിരുപ്പതി സന്ദര്‍ശനം.

തിരുപ്പതി ക്ഷേത്രത്തില്‍ മുന്‍പ് പലപ്പോഴും എത്തിയിട്ടുണ്ട് നയന്‍താര. വിഘ്നേഷ് ശിവനുമായുള്ള നിശ്ചയത്തിന് ശേഷവും വിവാഹത്തിന് ശേഷവും നയന്‍താര തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയിരുന്നു. അതേസമയം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. പഠാന്‍റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമായതിനാല്‍ വന്‍ പ്രേക്ഷക പ്രതീക്ഷകളിലേക്കാണ് ജവാന്‍റെ റിലീസ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Scroll to load tweet…

ആദ്യദിന കളക്ഷനില്‍ ചിത്രം പഠാനെ മറികടക്കുമോയെന്ന ചര്‍ച്ചകളും ട്രാക്കര്‍മാരിലും സിനിമാപ്രേമികള്‍ക്കിടയിലും പുരോഗമിക്കുന്നുണ്ട്. 55 കോടിയാണ് പഠാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത്. ആദ്യദിനം മാത്രമല്ല ആദ്യ അഞ്ചില്‍ നാല് ദിനങ്ങളിലും ചിത്രം 50 കോടിക്ക് മുകളിലാണ് നേടിയത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം ഒരിക്കല്‍ക്കൂടി ഷാരൂഖ് ഖാന്‍റെ താരമൂല്യം ബോക്സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുന്നത് കാണാനാവും. ആഗോള ബോക്സ് ഓഫീസില്‍ 1050 കോടിക്ക് മുകളില്‍ ലൈഫ്ടൈം ഗ്രോസ് ആയിരുന്നു പഠാന്‍റെ സമ്പാദ്യം. അതേസമയം ഗദര്‍ 2 ഇപ്പോഴും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയോടെ തുടരുന്നതിനാല്‍ ജവാന് പോസിറ്റീവ് വന്നാല്‍ ബോളിവുഡ് വ്യവസായത്തിന് വലിയ കുതിപ്പാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ALSO READ : തെരഞ്ഞെടുക്കാന്‍ മൂന്ന് ആഡംബര കാറുകള്‍! 'ജയിലറി'ന്‍റെ വിജയത്തില്‍ നിര്‍മ്മാതാവില്‍ നിന്ന് അനിരുദ്ധിന് ലഭിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക