അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പഠാന്‍റെ റിലീസ് അടുത്ത ദിവസങ്ങളില്‍ സൃഷ്ടിക്കേണ്ട എന്നതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍ എന്നാണ് ബോളിവുഡ് അനലിസ്റ്റുകളും മറ്റും പറയുന്നത്. 

മുംബൈ: ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തീയറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ദീപിക പാദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം. അതുതന്നെയാണ് 'പഠാൻ' പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും, അതൊന്നും തന്നെ പഠാനെ ബാധിച്ചില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. 

എന്നാല്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ അപ്ഡേറ്റ് വരുന്നത്. ചിത്രത്തിന്‍റെ റിലീസുമായി ഒരു മാധ്യമ അഭിമുഖങ്ങളും നല്‍കേണ്ടതില്ലെന്നാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം. ഇത് അനുസരിക്കാനാണ് ഷാരൂഖും സഹ അഭിനേതാക്കളുടെയും തീരുമാനം. ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരും ഇതേ തീരുമാനത്തിലാണ്. നേരത്തെ ദൃശ്യം 2 അണിയറക്കാരും ട്രെയിലര്‍ ലോഞ്ചിംഗ് ഘട്ടത്തിനപ്പുറം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നില്ല. ഇതേ തന്ത്രം തന്നെയാണ് പഠാനും പിന്തുടരുന്നത്.

അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പഠാന്‍റെ റിലീസ് അടുത്ത ദിവസങ്ങളില്‍ സൃഷ്ടിക്കേണ്ട എന്നതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍ എന്നാണ് ബോളിവുഡ് അനലിസ്റ്റുകളും മറ്റും പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പഠാന്‍ ട്രെയിലര്‍ ദുബായി ബുര്‍ജ് ഖലീഫയില്‍ അടക്കം പ്രദര്‍ശിപ്പിക്കുന്നത് പോലുള്ള പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഷാരൂഖ് നേരിട്ടു പങ്കെടുത്തിരുന്നു.

അടുത്തഘട്ടത്തില്‍ ഇത്തരത്തില്‍ ചില ഈവന്‍റുകള്‍ നടത്തിയേക്കും എന്നാണ് വിവരം. എന്നാല്‍ പ്രമുഖ ടിവി ഷോകളില്‍ ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് പങ്കെടുക്കേണ്ടതില്ലെന്നാണ് വിവരം. അതായത് സല്‍മാന്‍ ഹോസ്റ്റ് ചെയ്യുന്ന ബിഗ്ബോസ് 16 ഷോയിലും. കപില്‍ ശര്‍മ്മ ഷോയിലും പഠാന്‍ താരങ്ങള്‍ എത്താന്‍ സാധ്യതയില്ലെന്നാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത. 

Scroll to load tweet…

അതേ സമയം റിലീസിന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ജനുവരി 20 ന് ചിത്രത്തിന്‍റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിര്‍മ്മാതാക്കള്‍ പഠാനിലൂടെ ലക്ഷ്യമിടുന്നത്.

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകനാണ് പഠാന്‍ ഒരുക്കുന്ന സിദ്ധാര്‍ഥ് ആനന്ദ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

ബഹിഷ്കരണാഹ്വാനങ്ങൾ ബാധിച്ചില്ല; ഒറ്റദിനത്തില്‍ നേടിയത് കോടികൾ; ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ തിളങ്ങി 'പഠാൻ'

ജർമ്മനിയിൽ 'കെജിഎഫ് 2'വിനെ മറികടന്ന് 'പഠാൻ'; മുന്നിൽ പൊന്നിയിൻ സെൽവൻ മാത്രം