Asianet News MalayalamAsianet News Malayalam

ബഹിഷ്കരണാഹ്വാനങ്ങൾ ബാധിച്ചില്ല; ഒറ്റദിനത്തില്‍ നേടിയത് കോടികൾ; ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ തിളങ്ങി 'പഠാൻ'

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏതാനും തിയറ്ററുകളിൽ ഉടനീളം മുൻകൂർ ബുക്കിംഗ് നടന്നിരുന്നു.

Shah Rukh Khan movie pathaan 1 crore in advance booking across limited theaters  in India
Author
First Published Jan 19, 2023, 11:33 AM IST

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം. അതുതന്നെയാണ് 'പഠാൻ' പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും, അതൊന്നും തന്നെ പഠാനെ ബാധിച്ചില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഏതാനും മേഖലകളിലെ തിയറ്ററുകളിൽ ചിത്രത്തിന്‍റെ മുൻകൂർ ബുക്കിംഗ് നടന്നിരുന്നു. ഈ കണക്ക് പ്രകാരം 1.70 കോടിയോളം രൂപയാണ് പഠാൻ സ്വന്തമാക്കിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മുൻകൂർ ബുക്കിംഗ് തുറന്ന് മണിക്കൂറുകൾക്കകം ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, 20ന് ചിത്രത്തിന്‍റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും. 

അതേസമയം, ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍1,50,000 യൂറോ നേടിയിട്ടുണ്ട്. ഇതോടെ 'കെജിഎഫ് 2' ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാൻ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും. 

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാൻ. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

നിങ്ങൾ ക്രിസ്മസ് ബംപർ എടുത്തോ ? ഷെയറിട്ടാണോ ടിക്കറ്റെടുത്തത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Follow Us:
Download App:
  • android
  • ios