Asianet News MalayalamAsianet News Malayalam

ആ ഐക്കോണിക് പോസിന് പിന്നില്‍ എന്ത്?, വെളിപ്പെടുത്തി നടൻ ഷാരൂഖ് ഖാൻ

ഐക്കോണിക് പോസിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡിന്റെ പ്രിയങ്കരനായ നടൻ ഷാരൂഖ് ഖാൻ.

Shah Rukh Khan says about signature pose hrk
Author
First Published Aug 12, 2024, 1:48 PM IST | Last Updated Aug 12, 2024, 1:48 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ് ഖാൻ. കൈകള്‍ രണ്ടും നിവര്‍ത്തി നില്‍ക്കുന്ന താരത്തിന്റ പോസും പ്രശസ്‍തമാണ്. കൊറിയോഗ്രാഫര്‍ സരോജ് ഖാൻ ആണ് തനിക്ക് വേണ്ടി അത് കണ്ടെത്തിയത് എന്ന് പറയുന്നു ഷാരൂഖ്. അതിന് സരോജ് ഖാനോട് നന്ദി പറയുന്നു എന്നും വ്യക്തമാക്കുന്നു ഷാരൂഖ് ഖാൻ.

എങ്ങനെയാണ് ആ പോസ് കണ്ടെത്തിയത് എന്നും പറയുന്നു ഷാരൂഖ് ഖാൻ. ഒരിക്കല്‍ ഒരു രാത്രി മുഴുവൻ താൻ ഒരു നൃത്തച്ചുവടുകള്‍ പരിശീലിക്കാൻ ശ്രമിച്ചു. എന്നിട്ടും ആ നൃത്തത്തിന്റെ പോസ് തനിക്ക് ശരിയായില്ല. ലജ്ജ തോന്നുകയും ചെയ്‍തു അന്ന്. അതിനാല്‍ സരോജ് ഖാൻ പിറ്റേ ദിവസം ആ ചുവട് വേണ്ടെന്നുവയ്‍ക്കാൻ എന്നോട് പറയുകയും ചെയ്‍തു. എന്നിട്ട് കൈകള്‍ നിവര്‍ത്താൻ പറഞ്ഞു. അത്രയേ അന്ന് സംഭവിച്ചുള്ളൂ. എന്നാല്‍ പിന്നീട് മറ്റ് സിനിമകളിലും താൻ ആ പോസിനായി ശ്രമിച്ചപ്പോള്‍ ബുദ്ധിമുട്ടുകയായിരുന്നു. അതേ ഭാവം നിലനിര്‍ത്താനായില്ല. പിന്നീട് അതിന് ഒരു രൂപം താൻ കണ്ടെത്തുകയായിരുന്നു. ശരിക്കും ഞാൻ എല്ലാവരെയും കബളിപ്പിക്കുകയാണ്. മറ്റൊന്നുമില്ല എന്നും ഷാരൂഖ് ഖാൻ പറയുകയും ചെയ്യുന്നു.

ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ഡങ്കിയാണ്. സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനിയാണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Read More: ടൊവിനോയ്‍ക്ക് സമ്മാനമായി വാഴ, കുസൃതിയല്ല, വീഡിയോയില്‍ കാര്യവുമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios