അഞ്ച് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. കത്രീന കൈഫും അനുഷ്‌ക ശർമ്മയും അഭിനയിച്ച സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 

ദില്ലി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പത്താൻ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചു. വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ പ്രദര്‍ശന വഴിയില്‍ കൂടി ഷാരൂഖ് നടന്ന് അടുക്കുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇതിന് മുമ്പ് ഉംറ നിർവഹിക്കാൻ ഷാരൂഖ് മക്കയിലും എത്തിയിരുന്നു. ഷാരൂഖ് മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള വിവിധ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. 

പുതിയ വീഡിയോയിൽ ഫോട്ടോഗ്രാഫറോട് ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഒരു സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെടുന്നത് കാണാം. ഫോട്ടോ എടുക്കുന്നതിൽ നിന്ന് സുരക്ഷ ജീവനക്കാര്‍ ഫോട്ടോഗ്രാഫറെ തടയുന്നതും കാണാം. ഷാരൂഖ് ഒരു കാറിൽ നിന്ന് പുറത്തിറങ്ങുകയും. വീഡിയോയിൽ കാണുന്നയാൾ കറുത്ത ഹുഡ് ജാക്കറ്റ് ധരിച്ചിരിക്കുന്നതിനാൽ ബോളിവുഡ് നടന്റെ മുഖം വീഡിയോയില്‍ ദൃശ്യമല്ല. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ കനത്ത സുരക്ഷയിലാണ് ഷാരൂഖ്. മറ്റൊരു വീഡിയോയിൽ, സുരക്ഷ ജീവനക്കാരാല്‍ ചുറ്റപ്പെട്ട ഷാരൂഖ് ദേവാലയത്തിലേക്ക് നടക്കുന്നത് കാണാം.

അഞ്ച് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. കത്രീന കൈഫും അനുഷ്‌ക ശർമ്മയും അഭിനയിച്ച സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജനുവരിയിലാണ് ആക്ഷൻ ചിത്രമായ പത്താൻ എത്തുന്നത്. ജൂണിൽ അറ്റ്ലിയുടെ ജവാൻ, അതേ വർഷം ഡിസംബറിൽ രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്നിവയിൽ ഷാരൂഖിന്‍റെതായി പുറത്തിറങ്ങാനുണ്ട്. 

Scroll to load tweet…

ജനുവരി 25 ന് ആണ് പത്താന്‍ ചിത്രത്തിന്‍റെ റിലീസ്. പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 

'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി ആര്‍ആര്‍ആര്‍.!