Asianet News MalayalamAsianet News Malayalam

'ജവാൻ' ആവേശത്തില്‍ ഷാരൂഖിന്റെ ഡാൻസ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഷാരൂഖ് ഖാന്റെ ഡാൻസ് വീഡിയോ.

Shah Rukh Khans dances with Priyamani for new release Jawan hrk
Author
First Published Aug 30, 2023, 9:22 PM IST

ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അറ്റ്‍ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. അറ്റ്‍ലിയുടേതാണ് 'ജവാനെ'ന്ന ചിത്രത്തിന്റെ കഥയും. ചെന്നൈയില്‍ വെച്ച് സംഘടിപ്പിച്ച 'ജവാൻ' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഷാരൂഖ് ഖാൻ ചെയ്‍ത നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രം 'ചെന്നൈ എക്സപ്രസി'ന്റെ 'വണ്‍ ടു ത്രീ ഫോ'ര്‍ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാരൂഖ് ഖാന്റെ തകര്‍പ്പൻ ഡാൻസ്. ഷാരൂഖ് ഖാന് ഒപ്പം 'ജവാൻ' സിനിമയില്‍ വേഷമിട്ട പ്രിയാമണിയും ഡാൻസ് ചെയ്യാനുണ്ടായിരുന്നു. ജി കെ വിഷ്‍ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി 'ജവാനി'ലുണ്ട്. നയൻതാര നായികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന 'ജവാൻ' ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രവും വമ്പൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Read More: 'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios