ഷാരൂഖ് ഖാന്റെ ഡങ്കി സിനിമയ്‍ക്ക് തിയറ്ററുകളില്‍ പതിവ് സ്വീകാര്യത ലഭിച്ചിരുന്നില്ല.

ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമാണ് ഡങ്കി. സംവിധാനം രാജ്‍കുമാര്‍ ഹിറാനിയാണ്. തപ്‍സി പാന്നുവാണ് നായിക. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണമുള്ള ഡങ്കി ഒടിടിയില്‍ എവിടെയാകും കാണാനാകുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സാധാരണ ഒരു ഷാരൂഖ് ഖാൻ ചിത്രത്തിന് ലഭിക്കുന്ന ഓപ്പണിംഗായിരുന്നില്ല ഡങ്കിക്ക്. ഡങ്കി ഒരു മാസ് ചിത്രമായിട്ടല്ല തിയറ്ററുകളിലേക്ക് എത്തിയത് എന്നതാണ് അതിന് കാരണം. ഡങ്കിക്ക് ഇന്ത്യയില്‍ 89 കോടിയാണ് ഇതുവരെ നേടാനായത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ മാത്രം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഷാരൂഖ് ഖാനും തപ്‍സിക്കും പുറമേ ചിത്രത്തില്‍ വിക്കി കൗശല്‍, ബൊമൻ ഇറാനി, വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രിതമും അമൻ പന്തുമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 161 മിനിറ്റാണ് ഡങ്കിയുള്ളത്. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.

ഡങ്കിക്ക് മുമ്പ് ജവാനാണ് ഷാരൂഖ് ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖിന്റെ ജവാൻ ആഗോളതലത്തില്‍ 1000 കോടി രൂപയിലധികം നേടി റെക്കോര്‍ഡിട്ടിരുന്നു. ഷാരൂഖിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി മാറാൻ ജവാനായിരുന്നു. സംവിധാനം തമിഴകത്തെ അറ്റ്‍ലിയായിരുന്നു. വില്ലനായി വിജയ് സേതുപതിയുമെത്തി. നയൻതാരയാണ് നായികയായി എത്തിയത്. സംഗീതം അനിരുദ്ധ് രവിചന്ദറാണ്.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക