സിനിമയ്ക്ക് ചെറിയ ഒരു ഇടവേള നല്‍കിയാണ് ബി ടൗണിലെ ക്യൂട്ടസ്റ്റ് ദമ്പതികളായ ഷാഹിദ് കപൂറും മിറ രാജ്പുത്തും ലണ്ടനിലേക്ക് പറന്നത്.

ലണ്ടന്‍: ലണ്ടനില്‍ വെക്കേഷന്‍ അടിച്ച് പോളിക്കുകയാണ് ഷാഹിദ് കപൂറും മിറ രാജ്‍പുത്തും. ആരാധകര്‍ക്കായി വെക്കേഷന്‍ ആഘോഷത്തിന്‍റെ ചില സെല്‍ഫികള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മിറ തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഒരു കുഞ്ഞ് വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വലിയ ഒരു പിസ കട്ട് ചെയ്യുന്ന ഷാഹിദിനെ വീഡിയോയില്‍ കാണാം.

സിനിമയ്ക്ക് ചെറിയ ഒരു ഇടവേള നല്‍കിയാണ് ബി ടൗണിലെ ക്യൂട്ടസ്റ്റ് ദമ്പതികളായ ഷാഹിദ് കപൂറും മിറ രാജ്പുത്തും ലണ്ടനിലേക്ക് പറന്നത്. ഷാഹിദിന്‍റെ 'കബീര്‍ സിംഗ്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. വിജയ് ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'അര്‍ജുന്‍ റെഡ്ഡി' യുടെ ഹിന്ദി റീമേയ്ക്കാണ് കബീര്‍ സിംഗ്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി തന്നെയാണ് കബീര്‍ സിംഗും സംവിധാനം ചെയ്യുന്നത്.

View post on Instagram