2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്(Pathan Teaser). 

ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ(Shahrukh Khan) നായകനാകുന്ന പുതിയ ചിത്രം 'പത്താന്റെ' ടീസറും(Pathan Teaser) റിലീസ് തിയതിയും പുറത്തുവിട്ടു. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം.

'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Read More : സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിച്ച് സ്ക്രീനിലേക്ക്; ചിത്രീകരണം നാളെ മുതല്‍

2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.