Asianet News MalayalamAsianet News Malayalam

Marakkar: ഒരിക്കലും തോൽക്കില്ലെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം; ആശംസയുമായി ഷാജി കൈലാസ്

മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിന് ആശംസയുമായി ഷാജി കൈലാസ്. 

shaji kailas best wishes to mohanlal movie marakkar
Author
Kochi, First Published Dec 1, 2021, 10:30 PM IST

പ്രിയദർശൻ- മോഹൻലാൽ(mohanlal-priyadarshan) കൂട്ടുക്കെട്ടിലെ ബി​ഗ് ബജറ്റ് ചിത്രം മരക്കാർ(Marakkar: Arabikadalinte Simham)  പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാൻ ആരാധകരും തയ്യാറായി കഴിഞ്ഞു. സിനിമയ്ക്ക് ആകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ഈ അവസരത്തിൽ ആശംസയുമായി എത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്(shaji kailas). 

മരക്കാർ ചരിത്രങ്ങളുടെ ചരിത്രം ആകട്ടെയെന്നും വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയിലർ കണ്ടപ്പോൾ കോരിത്തരിച്ചു പോയെന്നും ഷാജി കൈലാസ് കുറിക്കുന്നു. 

ഷാജി കൈലാസിന്റെ വാക്കുകൾ

ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..

കേരളത്തിന്റെ കടൽ ഞരമ്പുകളിൽ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങൾ തീർത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്കു കാതോർക്കുകയായി...വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി..

Read Also: കാത്തിരിപ്പിന്‍റെ 3 വര്‍ഷം, 7 മാസം, 3 ദിവസം; 'മരക്കാര്‍' ടൈംലൈന്‍

ലോകനിലവാരമുള്ള സാങ്കേതികത്തികവുകൾ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദർശനും എന്നും വിജയങ്ങളുടെ മേഘനിർഘോഷങ്ങൾ തീർക്കാറുള്ള മോഹൻലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീർവാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തിൽ നിന്നൊരു ദഫ്‌മുട്ട്.. ഇതൊരു ചരിത്രമാവട്ടെ.. ചരിത്രങ്ങളുടെ ചരിത്രം..വീരേതിഹാസങ്ങളുടെ ചരിത്രം..വിസ്മയങ്ങളുടെ ചരിത്രം.. കുഞ്ഞാലി മരക്കാർ ഒരു വ്യക്തിയല്ല..ഒരാശയമാണ്..ഒരിക്കലും തോൽക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം..

Read Also: Marakkar : 'പ്രീ-ബുക്കിംഗിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍'! മരക്കാര്‍ റിലീസ് ലോകമാകെ 4100 തിയറ്ററുകളില്‍

Follow Us:
Download App:
  • android
  • ios