അന്തരിച്ച ഡെന്നിസ് ജോസഫിനെ ഓര്‍ത്ത് ഷാജി കൈലാസ്.

മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്. കഴിഞ്ഞ ദിവസമാണ് ഡെന്നിസ് ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദൈവം തിരക്കഥയെഴുതാൻ വിളിപ്പിച്ചതാകാം എന്നാണ് സംവിധായകൻ ഷാജി കൈലാസ് അനുസ്‍മരണത്തില്‍ പറഞ്ഞത്.

ഷാജി കൈലാസിന്റെ കുറിപ്പ്

അദ്ദേഹം ഇപ്പോൾ ഇല്ല.
അവിടെ ഒരു പുതിയ സ്‍ക്രിപ്റ്റ് എഴുതാൻ ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരിക്കാം.
നിങ്ങളുടെ പേന ഉപയോഗിച്ച് നിങ്ങൾ മാജിക് കാട്ടുകയും ഒരുപാട് കാലം ജീവിക്കുന്ന കഥാപാത്രങ്ങൾ സൃഷ്‍ടിക്കുകയും ചെയ്‍തു.
റെസ്റ്റ് ഇൻ പീസ് പ്രിയ സഹോദരാ.