ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ഷാജി കൈലാസ്.

സൈലന്റ് വാലിയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധമുയരുകയാണ്. പൈനാപ്പിളില്‍ സ്‍ഫോടക വസ്‍തു നിറച്ചത് കഴിച്ചായിരുന്നു ആന കൊല്ലപ്പെട്ടത്. വിവാദമുണ്ടാകുന്നു. അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പ്രമുഖരടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സംവിധായകൻ ഷാജി കൈലാസും രംഗത്ത് എത്തിയിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരവും വിവേകവും ഉണ്ടെന്നഹങ്കരിക്കുന്ന മനുഷ്യാ നീ ഇനിയും വളരേണ്ടതുണ്ട് എന്നാണ് ഷാജി കൈലാസ് എഴുതിയത്. ആന കൊല്ലപ്പെട്ട സംഭവത്തിന് എതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ഷാജി കൈലാസ്. ഷാജി കൈലാസ് എഴുതിയതിന് കമന്റിടുന്ന ആരാധകരും അക്കാര്യം പറയുന്നു. മനുഷ്യന്റെ പ്രവര്‍ത്തികളുടെ മോശം പ്രവണതകളെ പരാമര്‍ശിക്കുന്ന മിഥിലാരാജ് മണപ്പള്ളി എഴുതിയ വരികളും ഷാജി കൈലാസ് പങ്കുവെച്ചിട്ടുണ്ട്.

ആനക്ക് ഭക്ഷണം
കൊടുത്തു കൊന്നു.
പൂച്ചയെ കെട്ടിത്തൂക്കി കൊന്നു.
വിശന്നവനെ തല്ലിക്കൊന്നു.
ഭാര്യയെ പാമ്പിനെ കൊണ്ട്
കൊല്ലിപ്പിച്ചു.
എന്നിട്ടും മനുഷ്യൻ
ഇപ്പോഴും വിവരവും
വിവേകവുമുള്ള ജീവിയാണ് പോലും എന്നാണ് വരികള്‍.