ഭാര്യ ആനിക്ക് ജന്മദിനാംശകള്‍ നേര്‍ന്ന് സംവിധായകൻ ഷാജി കൈലാസ്. സ്വപ്‍നം കണ്ടപോലൊരു നല്ല പാതിയെ ലഭിക്കുകയെന്നത് ഒരു അനുഗ്രഹമാണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

സ്വപ്‍നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്. അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍ എന്ന് ഷാജി കൈലാസ് പറയുന്നു. അമ്മയാണെ സത്യം എന്ന സിനിമയില്‍ നായികയായി 1993ല്‍ ആണ് ആനി വെള്ളിത്തിരയില്‍ എത്തിയത്. 1996ല്‍ കിരീടമില്ലാത്ത രാജാക്കൻമാര്‍ ആണ് ആനി ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ.