മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശാലിൻ സോയയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശാലിൻ സോയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മഞ്ഞ വസ്‍ത്രം ധരിച്ചാണ് ശാലിൻ സോയ ഫോട്ടോ എടുത്തിരിക്കുന്നത്.

എല്ലാം മഞ്ഞയാണ് എന്നാണ് ശാലിൻ സോയ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. അമാല്‍ സൈറയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മഞ്ഞക്കിളിയെന്ന് ചിലര്‍ പറയുന്നു. ശാലിൻ സോയ മുമ്പ് ഷെയര്‍ ചെയ്‍ത ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളത്തില്‍ ശാലിൻ സോയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ ശാലിൻ സോയ മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിന് പോയിരുന്നു.

ഐയലന്റ് ഗേള്‍ എന്നായിരുന്നു മാലിദ്വീപിലെ ഫോട്ടോകള്‍ പങ്കുവച്ചപ്പോള്‍ ശാലിൻ സോയ തന്നെ കുറിച്ച് പറഞ്ഞിരിക്കുന്നത്.