തിരുവനന്തപുരം: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ  അശ്ലീലമായി കമന്‍റ് ചെയ്ത ആളെ തുറന്നുകാട്ടി സിനിമ-സീരിയല്‍ താരം ഷാലു കുര്യന്‍. തന്‍റെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച തിന് പിന്നാലെയാണ് പ്രജിത്ത് കുമാര്‍ എന്നയാള്‍ അശ്ലീല കമന്‍റിട്ടത്. തുടര്‍ന്ന് ഷാലു ആ കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് അതേ ചിത്രത്തിന്‍റെ താഴെ കമന്‍റ് ചെയ്ത് ഇങ്ങനെ കുറിച്ചു.

മിസ്റ്റര്‍ പ്രജിത്ത് കുമാര്‍, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ ആദ്യം. നിങ്ങള്‍ ഒരു വീടും ഭാര്യയും അമ്മയും ഒക്കെ ഉള്ളയാളാവുമ്പോള്‍. ആവശ്യമായത് ചെയ്യുക.  പിന്നാലെ കമന്‍റ് ഡിലീറ്റ് ചെയ്ത പ്രജിത്ത് എന്നയാളെ കുറിച്ചുള്ള വിവരങ്ങളും ഷാലും കമന്‍റായി ഇട്ടു. പ്രജിത്ത് കുമാര്‍ എന്നാണ് ഇയാളുടെ പേര്. പുള്ളി ഇട്ട ലിങ്ക് പുള്ളി തന്നെ ഡിലീറ്റ് ചെയ്തു. നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ... കാരണം നിങ്ങളും അവളിലൂടെ വന്നവനാണ്.

സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെയും അശ്ലീലമായി അവതരിപ്പിക്കുന്നതിനെതിരെയും നേരത്തെയും ഷാലു രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമ്മതമില്ലാതെ വീഡിയോ പോസ്റ്റ് ചെയ്താല്‍ നടപടിയുണ്ടാകുമെന്നും പലപ്പോഴായി ഷാലു തുറന്നുപറഞ്ഞിരുന്നു.