തൊരടി എന്ന സിനിമയിലൂടെയാണ് ഷമൻ മിത്ര നായകനായത്.

തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് മരണം. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു ഷമൻ മിത്രു അന്തരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ് സിനിമയില്‍ അസിസ്റ്റന്റെ സിനിമാറ്റോഗ്രാഫറായിട്ടായിരുന്നു തുടക്കം. എതിര്‍ എൻ ത്രീ എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനായി എത്തിയത്. തൊരടി എന്ന സിനിമയിലൂടെ നായകനായി. നായകനായുള്ള ആദ്യ സിനിമയില്‍ തന്നെ ഷമൻ മിത്രു ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു.

ഷമൻ മിത്രു തന്നെയായിരുന്നു തൊരടി എന്ന സിനിമ നിര്‍മിച്ചതും.

ഷമൻ മിത്രുവിന്റെ മരണത്തില്‍ താരങ്ങള്‍ അടക്കമുള്ളവര്‍ അനുശോചിച്ചു.