മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകനായ ജയന്റെ 40ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. ചലച്ചിത്ര താരങ്ങളടക്കം നിരവധി പേരാണ് ജയനെ അനുസ്മരിച്ച് രംഗത്തെത്തിയത്. നടന്‍ ഷമ്മി തിലകന്‍ ജയനെ അനുസ്മരിച്ചിട്ട പോസ്റ്റും അതിന് വന്ന കമന്‍റിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജയനെ അനുസ്മരിച്ച്  യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങളിലെ ചിത്രം പങ്ക് വച്ചായിരുന്നു ഷമ്മി തിലികന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് ഒരാളിട്ട കമന്‍റ് 'അതെന്താ ചേട്ടാ അങ്ങിനെ പറഞ്ഞത്, അപ്പോ മമ്മൂക്ക, ലാലേട്ടന്‍ ഒക്കെയോ ? എന്നായിരുന്നു.  അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന്  എനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു ഷമ്മി തിലകന്‍റെ മറുപടി.

ഷമ്മിയുടെ മറുപടിക്കെതിരെ ചിലര്‍ രംഗത്ത് വന്നുവെങ്കിലും ഒരു വിഭാഗം ഷമ്മി തിലകനെ അനുകൂലിച്ച് രംഗത്തെത്തി. ഷമ്മി ഹീറോ ആണെന്നായിരുന്നു ഒരു ആരാധകന്‍രെ കമന്‍റ്.