ഫാദേഴ്സ് ഡേയില്‍ അപൂര്‍വ്വ ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം ഒരു ഓര്‍മ്മച്ചിത്രവും പങ്കുവച്ച് ഷമ്മി തിലകന്‍. അച്ഛന്‍ തിലകന്‍ തന്‍റെ മകന്‍ അഭിമന്യുവിനെ കൈയിലെടുത്ത് ലാളിക്കുന്നതിന്‍റേതാണ് ചിത്രം. മകനോട് തനിക്ക് അസൂയ തോന്നിയ നിമിഷമായിരുന്നു അതെന്ന് ചിത്രത്തിനൊപ്പം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷമ്മി തിലകന്‍റെ കുറിപ്പ്

"ഹാപ്പി ഫാദേഴ്സ് ഡേ. സൂര്യനെപ്പോല്‍ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല.. കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..! സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും..! ഈ പിതൃദിനത്തിൽ എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവയ്ക്കാനുള്ളത്..! എന്‍റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം...! ലവ് യൂ അച്ഛാ"

ദിലീഷ് പോത്തന്‍റെ സംവിധാനത്തിലെത്തിയ 'ജോജി'യാണ് ഷമ്മി തിലകന്‍റേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഫഹദ് നായകനായ ചിത്രത്തില്‍ ഡോ. ഫെലിക്സ് എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയ ചിത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.