മാതൃദിനത്തിൽ, ഷംന കാസിമിന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി അമ്മമാരുടെ ത്യാഗത്തെയും സഹനത്തെയും കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു.

മാതൃദിനത്തിൽ കുറിപ്പ് പങ്കുവച്ച് ഷംന കാസിമിന്റെ പങ്കാളി ഷാനിദ് ആസിഫ് അലി. ഷംനയുടെയും കുഞ്ഞിന്റെയും, തന്റെ അമ്മയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷാനിദ് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓരോ അമ്മയും ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നത് വെറും 9 മാസം വയറ്റിൽ ചുമന്നതുകൊണ്ടല്ലെന്നും, അവൾ അനുഭവിച്ച വേദനയും സഹനവും സ്നേഹവും കൊണ്ടാണെന്നും ഷാനിദ് കുറിച്ചു. ബിസിനസ്സുകാരനായ ഷാനിദ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

"ഒരു കുഞ്ഞിനെ ഗർഭത്തിൽ ധരിച്ച് ഓരോ ദിവസവും ശരീരവേദനയും മാനസിക ബുദ്ധിമുട്ടുകളും സഹിച്ച്അവസാനം പ്രസവസമയത്ത് ഒരു അമ്മ അനുഭവിക്കുന്ന വേദന, മനുഷ്യൻ മരണസമയത്ത് ആത്മാവ് പിടിക്കുമ്പോൾ അനുഭവിക്കുന്ന അതികഠിന വേദനയോട് ഉപമിക്കപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇസ്‌ലാം പറഞ്ഞത്. ‘പ്രസവ സമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വർഗം ഉറപ്പാണ്’

അത്രയും വേദന സഹിച്ച് നമ്മെ ജനിപ്പിച്ചു. രാത്രികൾ ഉറങ്ങാതെ വളർത്തി. സ്വന്തം സന്തോഷങ്ങൾ പോലും ഉപേക്ഷിച്ച് നമ്മുടെ ജീവിതം മനോഹരമാക്കിയ നമ്മുടെ അമ്മമാരെ. ഒരു ഹാപ്പി മദേഴ്‌സ് ഡേ എന്ന വാക്കിൽ മാത്രം ഒതുക്കരുത്. ഇന്ന് മുതൽ ഓരോരുത്തരും ഒരു പ്രതിജ്ഞ എടുക്കൂ “എന്റെ അമ്മയെ ഞാൻ ഒരിക്കലും ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കില്ല”. അമ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം." ഷാനിദ് കുറിച്ചു. അതേസമയം നിരവധി പേരാണ് ഷംന കാസിമിന് മാതൃദിനാശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.