'കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷം ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രമാണ് 'ഇഷ്‌ക്'. 'നോട്ട് എ ലവ് സ്‌റ്റോറി' എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം അനുരാജ് മനോഹര്‍ ആണ്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുകയാണ് ഷെയ്ന്‍. 'ഇഷ്‌കി'ലെ തന്റെ ഡബ്ബിംഗ് അവസാനിച്ചത് ഒരു അലറിക്കരച്ചിലോടെയാണെന്ന് പറയുന്നു ഷെയ്ന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ അതിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.