Asianet News MalayalamAsianet News Malayalam

മാങ്കുളത്ത് റിസോര്‍ട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന വാര്‍ത്ത വ്യാജം: ഷെയ്ന്‍ നിഗം

ഷെയ്ന്‍ അത്യുച്ചത്തില്‍ കൂവിവിളിച്ച് ബഹളമുണ്ടാക്കിയത് റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് ശല്യമായെന്നും ഇതോടെ ജീവനക്കാര്‍ അദ്ദേഹത്തെ പുറത്താക്കിയെന്നുമായിരുന്നു വാര്‍ത്ത.
 

shane nigam expose fake news about he thrown out from a resort
Author
Thiruvananthapuram, First Published Nov 30, 2019, 6:13 PM IST

'കുര്‍ബാനി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുക്കി, മാങ്കുളത്തെ ഒരു റിസോര്‍ട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ടെന്ന വാര്‍ത്ത വ്യാജമെന്ന് നടന്‍ ഷെയ്ന്‍ നിഗം. പ്രസ്തുത വാര്‍ത്ത തീര്‍ത്തും കളവും കെട്ടിച്ചമച്ചതുമാണെന്നും തനിക്കെതിരായി ഇപ്പോള്‍ നടക്കുന്ന ചില പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചു.

'കുര്‍ബാനി'യുടെ ചിത്രീകരണസമയത്ത് അണിയറപ്രവര്‍ത്തകര്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്ന മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ ഇറക്കിവിട്ടിരുന്നെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഷെയ്ന്‍ അത്യുച്ചത്തില്‍ കൂവിവിളിച്ച് ബഹളമുണ്ടാക്കിയത് റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് ശല്യമായെന്നും ഇതോടെ ജീവനക്കാര്‍ അദ്ദേഹത്തെ പുറത്താക്കിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ തനിക്കെതിരായ ഇത്തരം പ്രചാരണങ്ങള്‍ക്ക് ഭാവിയിലും സാധ്യതയുണ്ടെന്നും ഷെയ്ന്‍ ആശങ്ക പ്രകടിപ്പിച്ചു.
 

Follow Us:
Download App:
  • android
  • ios