Asianet News MalayalamAsianet News Malayalam

‘പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്നത് അതിഭീകരം'; കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഷെയ്ൻ

സർക്കാർ പറയുന്ന നിബന്ധനകൾ കൃത്ത്യമായി പാലിച്ചാൽ വളരെ വിജയകരമായി നമുക്ക് രോഗ വ്യാപനം കുറക്കാൻ സാധിക്കുമെന്ന് നേരത്തെ താരം പോസ്റ്റ് ചെയ്തിരുന്നു. 

shane nigam facebook post about covid 19
Author
Kochi, First Published May 11, 2021, 4:33 PM IST

കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം. ണ്‍മുന്നില്‍ നിന്ന് പ്രിയപ്പെട്ടവര്‍ മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥയാണ്. അതിനാല്‍ പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഷെയ്ന്‍ നി​ഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക. 

പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ...

Posted by Shane Nigam on Monday, 10 May 2021

സർക്കാർ പറയുന്ന നിബന്ധനകൾ കൃത്ത്യമായി പാലിച്ചാൽ വളരെ വിജയകരമായി നമുക്ക് രോഗ വ്യാപനം കുറക്കാൻ സാധിക്കുമെന്ന് നേരത്തെ താരം പോസ്റ്റ് ചെയ്തിരുന്നു. കൂട്ടായ പ്രയത്നം കൊണ്ട് കൊവിഡിനെയും എതിർക്കാമെന്നും ഷെയ്ൻ കുറിച്ചിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios